top of page
Basant Panchami or Vasantha Panchami 2024

മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ അഞ്ചാംനാൾ പഞ്ചമിയാണ് വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്. വിദ്യാദേവതയായ സരസ്വതീദേവിയെ ഭാരതം മുഴുവൻ പൂജിക്കുന്ന ഒരു ദിവസം കൂടിയാണിത്. അറിവിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവിയായ സരസ്വതിദേവിയുടെ പിറന്നാളാണ് വസന്തപഞ്ചമി. കേരളത്തിൽ പുരാതനമായ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ മാത്രമാണ് ഈ ആഘോഷം നടന്നുവരുന്നത്.

പുതിയ സംരംഭങ്ങൾക്കും, ബിസിനസ്സിനും, വിദ്യാരംഭത്തിനും, ചോറൂണിനും ഈ ദിവസം ഉത്തമം. 2024 ഫെബ്രുവരി 14ന് (കുംഭം 1) ബുധനാഴ്ചയാണ് ഈ വർഷത്തെ വസന്ത പഞ്ചമി. കുടുംബത്തിൽ സർവൈശ്വര്യം വരുന്നതിനും ദുരിതനിവാരണത്തിനുമായി വസന്ത പഞ്ചമി പൂജയും വ്രതവും അനുഷ്ഠിക്കേണ്ടതാണ്. ഈ ദിവസം സരസ്വതി മന്ത്രങ്ങളും സ്തോത്രങ്ങളും ഉരുവിട്ട് ക്ഷേത്രദർശനം നടത്തുക. പുസ്തകങ്ങളും, സംഗീത ഉപകരണങ്ങളും, ചിലങ്കയും പൂജിക്കുന്നതും ഉത്തമമാണ്. ഈ ദിനത്തിൽ വിദ്യാർത്ഥികളും, കലാകാരന്മാരും, ഉദ്യോഗാർത്ഥികളും ക്ഷേത്രദർശനം നടത്തി സരസ്വതിപൂജ നടത്തുന്നതിലൂടെ ബുദ്ധിയും ആരോഗ്യവും സർവൈശ്വര്യങ്ങളും നൽകി ദേവി അനുഗ്രഹിക്കും എന്നാണ് വിശ്വാസം.

ദർശനസമയം രാവിലെ 5.00 മുതൽ 10.30 വരെയും വൈകിട്ട് 5.00 മുതൽ രാത്രി 9.00 വരെ യുമാണ്. രാവിലെ 7.30 മുതൽ 10.30 വരെയാണ് വിദ്യാരംഭവും, ചോറൂണും നടക്കുന്നത്. നിത്യവും വിദ്യാരംഭം നടക്കുന്ന ഇവിടെ വിജയദശമി കഴിഞ്ഞാൽ വിദ്യാരംഭം കുറിക്കാനുള്ള ഒരു ശ്രേഷ്ഠദിനം കൂടിയാണ് വസന്ത പഞ്ചമി. അന്നേദിവസം രാവിലെ വിശേഷാൽ സരസ്വതി പൂജകളും, വേദ മന്ത്രജപങ്ങളും, പുരാണ പാരായണങ്ങളും, കീർത്തനാലാപനങ്ങളും വൈകിട്ട് നിറമാല, ചുറ്റുവിളക്കും ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീണ കച്ചേരിയും ഉണ്ടായിരിക്കുന്നതാണ്.

bottom of page