Vidyarambham :9446061160, Offerings: 9846151002 Information: 97440 01109
Change Language
രാമഞ്ചിറ ക്ഷേത്രം (ഉപക്ഷേത്രം)
ധർമ്മ ശാസ്‌താവിന്റെയും ഭദ്രകാളിയുടെയും പ്രതിഷ്‌ഠ ഉള്ളത് സരസ്വതി ക്ഷേത്രത്തിനോട് ചേർന്നുള്ള ഉപക്ഷേത്രമായ രാമഞ്ചിറ ക്ഷേത്രത്തിലാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് നിലവിൽ എയർപ്പോർട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രാമഞ്ചിറ എന്ന പേരിൽ ഒരു ചിറയും അതിനോട് ചേർന്ന് ഒരു ക്ഷേത്രവും ഉണ്ടായിരുന്നു. ഏതോ നൂറ്റാണ്ടിൽ ക്ഷേത്രം നശിക്കുകയും കുളം മൂടി പോകുകയും ഉണ്ടായി. പിന്നെയും നൂറ്റാണ്ടുകൾക്ക് ശേഷമാണ് രാമഞ്ചിറ കുളത്തിന്റെ അവശിഷ്ടങ്ങളും അതിനൊപ്പം ഭദ്രകാളിയുടെയും ധർമ്മ ശാസ്താവിന്റെയും രൂപങ്ങൾ ലഭിക്കുകയും ചെയ്‌തു. തുടർന്ന് രാമഞ്ചിറ ക്ഷേത്രം പണിത് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയാണ് ചെയ്‌തത്. ഈ ക്ഷേത്രം രാമഞ്ചിറ ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്നു.
ശ്രീ ധർമ്മ ശാസ്‌താവ്
ദിവസേന പൂജയും നേദ്യവും ഉണ്ട്. നീരാഞ്ജനം, എള്ള് പായസം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. ശബരിമല സീസണിൽ ഇവിടെ വച്ചാണ് കെട്ടുനിറ നടത്തുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള കെട്ടുനിറക്കാൻ സാധിക്കുന്ന ഇടത്താവളമാണ് രാമഞ്ചിറ ക്ഷേത്രം. ശബരിമല ദർശനം സാധ്യമായ എല്ലാ കാലങ്ങളിലും ഇവിടെ നിന്നും കെട്ടുനിറച്ചു ശബരിമലക്ക് പോകുവാൻ സാധിക്കും.
ശ്രീ ഭദ്രകാളി
ദിവസേന പൂജയും നിവേദ്യവും ഉണ്ട്. കടുംപായസം ആണ് പ്രധാന വഴിപാട്. മീനമാസത്തിൽ ഉത്രം നാളിൽ രാത്രി 8 മണിക്ക് നടത്തി വരുന്ന കളമെഴുത്തും പാട്ടും, തുടർന്ന് നടക്കുന്ന താലപ്പൊലിയും, തുടർന്ന് രാജലക്ഷ്‌മി യാമത്തിൽ നടത്തുന്ന മുടിയേറ്റുമാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകൾ. നിലവിൽ മറ്റ് ദിവസങ്ങളിൽ ഈ വഴിപാടുകൾ നടത്താൻ സാധ്യമല്ല. വാരനാട്ട് ശങ്കരനാരായണ കുറുപ്പാണ് യുനെസ്‌കോ അംഗീകരിച്ച പൈതൃക കല കൂടിയായ മുടിയേറ്റ് അവതരിപ്പിക്കുന്നത്. കാളി-ദാരിക യുദ്ധത്തിന്റെ കഥ പറയുന്ന മുടിയേറ്റ് അവതരണത്തിൽ ഭദ്രകാളിയുടെ നടക്കൽ നിന്നും പൂജിച്ചു നൽകിയ വാളുമേന്തിയാണ് കാളിയുടെ എഴുന്നളിപ്പ്.