top of page

NRITH-SANGEETH UTHSAV BOOKING

BOOKING REQUIRED ONLY FOR NAVARATHRI, 3 TO 13 OCTOBER 2024

നവരാത്രി നൃത്ത-സംഗീതോത്സവത്തിന് സംഗീതാരാധനയും നൃത്താരാധനയും ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾ, ഡാൻസ് സ്‌കൂളുകൾ, സംഗീത സ്‌കൂളുകൾ ഫോം പൂരിപ്പിക്കേണ്ടതാണ്. ഒക്ടോബർ 3 മുതൽ 13 വരെയുള്ള തീയതികൾക്കായാണ് ബുക്കിങ്. ബുക്ക് ചെയ്‌തു എന്നതുകൊണ്ടു തിരഞ്ഞെടുക്കുന്ന സ്ലോട്ട് ലഭിക്കണമെന്നില്ല. ഫോറമിലൂടെ സ്ലോട്ടിനുള്ള അപേക്ഷ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്. പരിപാടിയുടെ ദൈർഖ്യവും തരവും കണക്കാക്കി ദേവസ്വം ഓഫീസിൽ നിന്നും പരിപാടിയുടെ തീയതിയും സമയവും നിശ്ചയിക്കുന്നതാണ്. ദേവസ്വം ഓഫീസിൽ നിന്നും നേരിട്ട് വിളിച്ചും ഇമെയിൽ ആയും ആരാധനക്കുള്ള തീയതിയും സമയവും അറിയിക്കുന്നതായിരിക്കും. 

 

സരസ്വതീ ദേവിയുടെ തിരുസന്നിധിയിൽ പ്രത്യേകം അലങ്കരിച്ച നവരാത്രി മണ്ഡപത്തിലാണ് സംഗീതാരാധനയും നൃത്താരാധനയും നടക്കുന്നത്. വഴിപാടു തുക 300 രൂപ. (വഴിപാടിന്റെ ഭാഗമായി ആരാധന ചെയ്യുന്നവരുടെ പേരിലും നാളിലും സാരസ്വത പുഷ്‌പാഞ്‌ജലി കഴിക്കുന്നതാണ്. വഴിപാടിന്റെ ഭാഗമായി തിരുനടയിൽ 'നാവു, മണി, നാരായം സമർപ്പണവും' നടത്താം). ഈ തുക ആരാധന നടത്തുന്ന ദിവസം വേദിക്കരികെ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിൽ ഓരോരുത്തരും ചീട്ട് ആക്കേണ്ടതാണ്. സരസ്വതീ ദേവി സന്നിധിയിൽ സംഗീത-നൃത്ത-വാദ്യ അരങ്ങേറ്റത്തിന് വരുന്നവർക്ക് ഗുരുക്കന്മാരുടെയും പക്കമേള കലാകാരന്മാരുടെയും അനുഗ്രഹാശിസ്സുകളോടെ ദേവിയുടെ തിരുമുൻപിൽ ആരാധനയായി അരങ്ങേറ്റം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരിക്കുന്നതാണ്.


മാർഗ്ഗനിർദ്ദേശങ്ങൾ:
* ആരാധന നടത്തുന്ന ഒരാൾക്കാണ് വഴിപാടു തുക 300 വരുന്നത്. ഗ്രൂപ്പ് ആയി സംഗീത-നൃത്ത ആരാധന നടത്തുന്നവരാണെങ്കിൽ ഗ്രൂപ്പിലെ ഓരോ വ്യക്തിക്കും വെവ്വേറെ വഴിപാടു തുക അടക്കേണ്ടതാണ്.
* സംഗീതാരാധനക്കു വേദിയിൽ പക്കമേളം സജ്ജമായിരിക്കും.
* നൃത്താരാധനയ്ക്ക് പക്കമേളം വേണമെങ്കിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ്. പക്കമേളത്തിനു അധിക തുകയും നൽകേണ്ടതാണ്. ഈ തുക മുൻകൂട്ടി കൈമാറേണ്ടതും ആണ്.
* സംഗീത-നൃത്ത ആരാധനയ്ക്ക് വരുന്നവർക്കും കൂടെ വരുന്നവർക്കും ക്ഷേത്രം ഊട്ടുപുരയിൽ ഭക്ഷണം ലഭ്യമായിരിക്കും.
* സംഗീത-നൃത്ത ആരാധനയിൽ ഒരു വഴിപാടുകാരന് 2 കീർത്തനത്തിൽ കൂടുതൽ പാടുവാൻ സമയലഭ്യതയും തിരക്കും ഉള്ളതിനാൽ സാധിക്കുകയില്ല. മഹാനവമി, വിജയദശമി ദിനങ്ങൾ ഒഴികെ ഉള്ള ദിനങ്ങളിൽ തിരക്കും, ബുക്കിങ്ങുകളുടെ എണ്ണവും പരിഗണിച്ചു മാത്രമേ ഇതിൽ ഇളവുകൾ ഉണ്ടാകുകയുള്ളൂ.
* ഫോം സമർപ്പിക്കുവാനുള്ള അവസാന തീയതിക്ക് മുൻപ് തന്നെ മുഴുവൻ സ്ലോട്ടുകളും ബുക്ക് ചെയ്തു കഴിയുകയാണെങ്കിൽ ടി തീയതിക്ക് മുൻപ് തന്നെ രജിസ്‌ട്രേഷൻ ക്ളോസ് ചെയ്യുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്: +91 9446061160, +91 9744001109 (ദേവസ്വം ഓഫീസ്)

bottom of page